വ​ട​ക​ര: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നിന്നും ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് സാഹസികമായി. കോ​ഴി​ക്കോ​ട് ക​ല്ലാ​യി സ്വ​ദേ​ശി കോ​യ തൊ​ടു​വ​യി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഇ​ൻ​സു​ദീ​ൻ (32) ആണ് പൊലീസിന്റെ പിടിയിലായത്. മാ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തു​നി​ന്നും ബു​ള്ള​റ്റ് മോ​ഷ്ടി​ച്ച കേസിൽ ചോ​മ്പാ​ല പൊ​ലീ​സാണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്.

നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലും മ​യ​ക്ക് മ​രു​ന്ന് കേ​സി​ലും പ്ര​തി​യാ​ണി​യാ​ൾ. സി.​സി.​ടി.​വി ക്യാ​മ​റ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാണ് ഇ​ൻ​സു​ദീ​ൻ പൊലീസിന്റെ വലയിലായത്. കോ​ഴി​ക്കോ​ട് പാ​ള​യം മാ​ർ​ക്ക​റ്റി​ന് സ​മീ​പം മോ​ഷ​ണം പോ​യ ബു​ള്ള​റ്റ് സ​ഹി​തം പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പൊലീസ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

എ​സ്.​ഐ വി.​കെ. മ​നീ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലായിരുന്നു പ്രതിയെ പിടികൂടിയത്. സീ​നി​യ​ർ സി.​പി.​ഒ​മാ​രാ​യ പി.​ടി. സ​ജി​ത്ത്, ചി​ത്ര​ദാ​സ്, സി.​പി.​ഒ​മാ​രാ​യ അ​ജേ​ഷ് ,രാ​ഗേ​ഷ് എ​ന്നി​വ​രും സി​റ്റി ക്രൈം ​സ്ക്വാ​ഡ് അം​ഗ​ങ്ങ​ളും സംഘത്തിൽ ഉണ്ടായിരുന്നു.