കോഴിക്കോട്: പേരാമ്പ്രയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികൻ അറസ്റ്റിൽ. പേരാമ്പ്ര എടവരാട് തെക്കേ വീട്ടില്‍ മീത്തല്‍ കുഞ്ഞബ്ദുള്ളയെയാണ് (60) പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി പലതവണയായി പതിനൊന്നു വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ കേസ് ചുമത്തിയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

പീഡന വിവരം കുട്ടി രക്ഷിതാക്കളെ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രേത്യക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു പ്രതിയെ പിടികൂടിയത്.

പേരാമ്പ്ര പോലീസും ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡും സംയുക്തമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിൽ കുഞ്ഞബ്ദുള്ള പിടിയിലായി. കോടതിയില്‍ ഹാജരാക്കിയ കുഞ്ഞബ്ദുള്ളയെ റിമാന്‍ഡ് ചെയ്തു.