​മല​പ്പു​റം: ടി​പ്പ​ർ ലോ​റി ഡ്രൈ​വ​റെ വ​ഴിയിൽ ത​ട​ഞ്ഞു​നി​ർ​ത്തി​യ​ശേ​ഷം പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. കൂ​ട്ടി​ല​ങ്ങാ​ടി​യി​ലാണ് സംഭവം നടന്നത്. ഷാ​നി​ബി​നാ​ണ് പോ​ലീ​സ് മ​ർ​ദ​ന​മേ​റ്റ​ത്. ഷാ​നി​ബി​നെ മ​ർ​ദി​ക്കു​ന്ന​ത് ചോ​ദ്യം ചെ​യ്ത പ്ര​ദേ​ശ​വാ​സി​യാ​യ മു​ഹ​മ്മ​ദ് അ​ലി​ക്കും മ​ർ​ദ​ന​മേ​റ്റു. ഇ​രു​വ​രെ​യും ഇപ്പോൾ മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിട്ടുണ്ട്.

ഷാ​നി​ബ് ചെ​ങ്ക​ൽ ക്വാ​റി​യി​ൽ​നി​ന്നും ക​ല്ലു​മാ​യി വ​രു​ന്ന​തി​നി​ടെ പോ​ലീ​സ് കൈ ​കാ​ണി​ച്ചി​രു​ന്നു. പക്ഷെ നി​ർ​ത്താ​തെ പോ​യ ഷാ​നി​ബി​നെ പോ​ലീ​സ് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി​യ​ശേ​ഷം വാ​ഹ​ന​ത്തി​ൽ​നി​ന്നും വ​ലി​ച്ചി​റ​ക്കി മ​ർ​ദി​ച്ചു​വെ​ന്നാ​ണ് പ്രധാന പ​രാ​തി.

പോ​ലീ​സ് മ​ർ​ദ​ന​ത്തി​ൽ ബോ​ധം ന​ഷ്ട​മാ​യ മു​ഹ​മ്മ​ദ് അ​ലി​യെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ​നി​ന്നും വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്. സ്ഥ​ല​ത്ത് അ​ന​ധി​കൃ​ത​മാ​യാ​ണ് ചെ​ങ്ക​ൽ ക്വാ​റി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്.