തിരുവനന്തപുരം: പതിനാലുകാരനു നേരെ പൊലീസിന്റെ അതിക്രമം. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. കുട്ടിയുടെ ദേഹത്ത് കൂടി വണ്ടി കയറ്റി ഇറ്റകുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയതായി കുടുംബം പറഞ്ഞു. വഴത്തിര്‍ക്കത്തിനിടെയാണ് പൊലീസിന്റെ അതിക്രമം. കുട്ടിയെ തള്ളിയിട്ടെന്നും കൈകള്‍ക്ക് പൊട്ടലുണ്ടെന്നും കുടുംബം പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പൊലീസിന്റെ ഭീഷണിയെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു.

കുട്ടിയുടെ കുടുംബവുമായി ഡിവൈഎസ്പിയുടെ കുടുംബത്തിന് തര്‍ക്കമുണ്ടായിരുന്നു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുക്കുന്നതു തടയാന്‍ ചെന്ന കുട്ടിയെ പൊലീസ് ഭീഷണിപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ പിതാവിനെ അറസ്റ്റു ചെയ്ത് ഇന്നലെ കോടതിയില്‍ ഹാജരാക്കി.