- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഓടിക്കോ...'; പൂരം കൊഴുപ്പിക്കാൻ കളർ ഡ്രെസ്സൊക്കെയിട്ട് ആടിപ്പാടി യുവാവ്; കൈയിൽ കരുതിയിരുന്നവനെ കണ്ടപ്പോൾ ആളുകൾ കുതറിമാറി; കേസെടുത്തപ്പോൾ നടന്നത്!
പാലക്കാട്: പൂരം ഒന്ന് കൊഴുപ്പിക്കാൻ ശ്രമിച്ച യുവാവിനെതിരെ കേസെടുത്ത് പോലീസ്. ക്ഷേത്ര ഉത്സവത്തിനിടെ കളർ ഡ്രെസ്സൊക്കെയിട്ട് ആടിപ്പാടി എത്തിയ യുവാവാണ് കുടുങ്ങിയത്. തൃത്താലയിൽ ഉത്സവ ആഘോഷ വരവിനിടയിൽ 'എയർഗണ്ണു'മായി അഭ്യാസ പ്രകടനം നടത്തിയതിനാണ് യുവാവിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്. തൃത്താല ഒതളൂർ സ്വദേശി ദിൽജിത്തിനെതിരെയാണ് പോലീസ് കേസ് എടുത്തത്. തൃത്താല വേങ്ങശ്ശേരിക്കാവ് പൂരത്തിനിടെയാണ് സംഭവം നടന്നത്.
ഉത്സവ പരിപാടികൾ നടക്കുന്നതിനിടെ എയർഗൺ പ്രദർശിപ്പിച്ചതിനും, എയർഗൺ വളരെ അശ്രദ്ധമായി കൈകാര്യം ചെയ്‌തതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പെരുമ്പിലാവിൽ നിന്നാണ് യുവാവ് എയർഗൺ വാടകയ്ക്ക് എടുത്തതെന്നാണ് പോലീസ് കണ്ടെത്തി.
ശേഷം താൻ വാടക സാധനങ്ങൾ എടുക്കുന്ന കടയിൽ നിന്നും പ്രദർശന വസ്തു എന്ന നിലക്ക് വാടകക്ക് എടുത്തതാണെന്നും യഥാർത്ഥ 'എയർഗൺ' ആണെന്ന് യുവാവിന് അറിയില്ലായിരുന്നുവെന്നുമാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. യുവാവിനെതിരെ ഇപ്പോൾ പോലീസ് കേസ് എടുത്തിരിക്കുകയാണ്.