- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലം കരുനാഗപ്പള്ളിയിൽ നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായെന്ന് പരാതി; കാണാതായ ദിവസം മുതൽ ഫോൺ സ്വിച്ച് ഓഫ്; ഫോൺ ലൊക്കേഷൻ കൊല്ലത്ത് റെയില്‍വേ സ്റ്റേഷന് സമീപം; തിരച്ചിൽ ഊർജിതമാക്കി പോലീസ്
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട് നിന്നും വിദ്യാര്‍ത്ഥിനിയെ കാണാതായ സംഭവത്തിൽ ദുരൂഹത. ആലപ്പാട് കുഴിത്തുറ സ്വദേശി ഐശ്വര്യ അനിലിനെ (20)യാണ് കാണാതായത്. 18ാം തിയതി രാവിലെ മുതൽ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്നാണ് പരാതി. കാണാതായ ദിവസം 11 മണി മുതൽ ഐശ്വര്യയുടെ ഫോൺ സ്വിച്ച് ഓഫ് ആണെന്ന് കുടുംബം പറയുന്നു. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടരുകയാണ്. എന്നാൽ അന്വേഷണത്തിൽ കുട്ടിയെ കുറിച്ചുള്ള വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല.
വീട്ടിലിരുന്ന് ഓണ്‍ലൈനായിട്ടാണ് ഐശ്വര്യ എന്‍ട്രന്‍സ് കോച്ചിംഗ് പഠിക്കുന്നത്. അധികമാരോടും ഇടപഴകുന്ന സ്വഭാവമല്ലെന്നും സുഹൃത്തുക്കളും വളരെ കുറവാണെന്നുമാണ് കുടുംബം പറയുന്നത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം കുട്ടിക്കായി ഫോൺ ലൊക്കേഷൻ അടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തുന്നുണ്ട്.
കൊല്ലത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്നാണ് ലൊക്കേഷന്‍ ലഭിച്ചതെന്ന് പോലീസ് പറയുന്നു. ഇവയെല്ലാം കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളടക്കം പരിശോധിച്ച് അന്വേഷണം നടത്തുന്നതായി പോലീസ് വ്യക്തമാക്കുന്നു.