- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈറൺ മുഴക്കി ഇരച്ചെത്തിയ വൈറ്റ് ബൊലേറോ ജീപ്പ്; പിന്നാലെ വീട്ടിൽ നിന്നും ഇറങ്ങിയോടി യുവാവ്; കാർ പരിശോധനയിൽ കുടുങ്ങി; ഇത് ഇവന്റെ സ്ഥിരം പരിപാടിയെന്ന് പോലീസ്
കോഴിക്കോട്: വാടകവീട് കേന്ദ്രീകരിച്ച് വൻ ലഹരിവിൽപ്പന. കോഴിക്കോട് ആണ് സംഭവം നടന്നത്. പോലീസ് വരുന്നത് കണ്ടതും പ്രതികൾ ഓടി രക്ഷപ്പെട്ടു. പന്തീരങ്കാവ് എടക്കുറ്റിപ്പുറത്ത് ദിൽഷാദാണ് പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടത്. ഇയാളുടെ കാറിൽ നിന്ന് 51 ഗ്രാം എംഡിഎംഎ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നല്ലളം പോലീസും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്. പ്രതിയുടെ കാറിൽ ഒളിപ്പിച്ച എംഡിഎംഎ ഗ്ലാസ് തകർത്താണ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. പത്തോളം കേസുകളിൽ പ്രതിയായ ദിൽഷാദിന് വേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് വ്യക്തമാക്കി. പരിശോധന ഇനിയും ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Next Story