തിരുവനന്തപുരം: കോൺഗ്രസ് പ്രസ്ഥാനത്തിലെ കാരണവരായ പി.പി തങ്കച്ചൻ സാറിൻ്റെ വിടവാങ്ങൽ അതീവ ദു:ഖകരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. 1968ൽ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാനായ അദ്ദേഹത്തിന് കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കർ, കൃഷിമന്ത്രി, എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സാധിച്ചു.

പുതുതലമുറയ്ക്ക് മാതൃകയാക്കാവുന്ന രാഷ്ട്രീയപാഠപുസ്തകമാണ് അദ്ദേഹം. യുഡിഎഫ് കൺവീനർ എന്ന നിലയിൽ പാർട്ടി മുന്നണി ബന്ധം സൂക്ഷ്മമായി പരിശോധിച്ചു മുന്നോട്ടു കൊണ്ടു പോകാൻ അദ്ദേഹത്തിന് സാധിച്ചതായും വിയോഗത്തിൽ കെഎസ്‌യു സംസ്ഥാന കമ്മിറ്റിക്കുവേണ്ടി അനുശോചനം രേഖപ്പെടുത്തുന്നതായും സംസ്ഥാന പ്രസിഡന്റ്‌ അലോഷ്യസ് സേവ്യർ പറഞ്ഞു.

കെഎസ്‌യു പരിപാടികൾ മാറ്റിവെച്ചു

മുൻ കെപിസിസി പ്രസിഡന്റും,യുഡിഎഫ് കൺവീനറുമായിരുന്ന പി.പി തങ്കച്ചൻ സാറിൻ്റെ നിര്യാണത്തെ തുടർന്ന് കെപിസിസി മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കാനിരുന്ന

കാർഷിക സർവ്വകലാശാല മാർച്ച് ,കാലിക്കറ്റ് യൂണിവേഴ്സിറ്റി ശില്പശാല,പോളിടെക്നിക് വിദ്യാർത്ഥികളുടെ ശില്പശാല എന്നി പരിപാടികൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.