- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏരീസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പ്രഭിരാജിന് 'ഡിസ്റ്റിംഗ്വിഷ്ഡ് ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്
കോഴിക്കോട് : നവീകരണത്തിന്റെയും വികസനത്തിന്റെയും മേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് നല്‍കുന്ന 'ഡിസ്റ്റിംഗ്വിഷ്ഡ് ഗ്ലോബല്‍ ലീഡര്‍ഷിപ്പ് അവാര്‍ഡ്' , ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ഡോ. എന്‍ പ്രഭിരാജിന് ലഭിച്ചു.അദ്ദേഹത്തിന്റെ അസാധാരണമായ നേതൃപാടവം, നൂതന കാഴ്ചപ്പാടുകള്‍, വൈവിധ്യമാര്‍ന്ന മേഖലകളിലെ ശ്രദ്ധേയമായ സംഭാവനകള്‍ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കിയത് . നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി കാലിക്കറ്റില്‍ നടന്ന ഇന്റര്‍ ഡിസിപ്ലിനറി റിസര്‍ച്ച് ഇന്‍ ടെക്‌നോളജി & മാനേജ്‌മെന്റ് ഇന്റര്‍നാഷണല്‍ കോണ്‍ഫ്രന്‍സ് വേദിയില്‍ വെച്ചാണ് അവാര്‍ഡ് നല്‍കിയത്.
ജാദവ്പൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ. ഭാസ്‌കര്‍ ഗുപ്ത, എന്‍എംഐഎംഎസ് ഡീംഡ് യൂണിവേഴ്സിറ്റി മുംബൈയിലെ സ്‌കൂള്‍ ഓഫ് ബിസിനസ് മാനേജ്മെന്റ് ഡീന്‍ ഡോ. ജസ്റ്റിന്‍ പോള്‍, ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ മുന്‍ പ്രൊഫസര്‍ ജി.രമേഷ് എന്നിവരുടെ സാന്നിധ്യത്തില്‍ എന്‍ഐടി കാലിക്കറ്റ് ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ അവാര്‍ഡ് സമ്മാനിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് എന്‍ജിനീയറിങ് & മാനേജ്‌മെന്റ് ജയ്പൂര്‍ , ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് & മാനേജ്‌മെന്റ് കൊല്‍ക്കത്ത , സ്മാര്‍ട്ട് സൊസൈറ്റി ഡടഅ തുടങ്ങിയവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ ആണ് അവാര്‍ഡ് നല്‍കിയത്.
കുട്ടിക്കാലം മുതല്‍ തന്നെ വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പ്രഭിരാജ് തന്നിലെ ലീഡര്‍ഷിപ്പ് ക്വാളിറ്റി അന്നുതന്നെ വ്യക്തമാക്കിയിരുന്നു.ഏരീസ് ഗ്രൂപ്പിന്റെ സ്ഥാപക ചെയര്‍മാന്‍ സോഹന്‍ റോയിടൊപ്പം ചേര്‍ന്ന് നിന്ന് പ്രഭിരാജിന്റെ ജന്മനാടായ പുനലൂര്‍ ഐക്കരകോണത്ത് ബ്രാഞ്ച് സ്ഥാപിച്ച് സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകാ സംരംഭമാക്കി മാറ്റി. പ്രൊഫഷണല്‍ മേഖലയിലെ സമഗ്ര സംഭാവനകള്‍ക്ക് ഒപ്പം ഗ്രാമം കേന്ദ്രീകരിച്ചും വിവിധ
പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് .
ജീവകാരുണ്യ രംഗത്തെയും വ്യവസായ മേഖലയിലെയും സമഗ്ര സംഭാവനകള്‍ പരിഗണിച്ച് ഹിന്ദ് രത്‌ന എന്ന കോര്‍പ്പറേറ്റ് ലീഡര്‍ഷിപ്പ് അവാര്‍ഡ്, വ്യവസായ മേഖലയിലെ പ്രാഗല്‍ഭ്യവും നേതൃത്വവും പരിഗണിച്ച് സിംഗപ്പൂര്‍ പ്രവാസി എക്‌സ്പ്രസ് ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഹോണററി ഡോക്ടറേറ്റ് നേടുകയും ചെയ്തിട്ടുണ്ട് .




