- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നടന്നു പോകുന്ന വഴികളിൽ ഭീമൻ കാൽ അടയാളം; എങ്ങും ഭീതിപ്പെടുത്തുന്ന കാഴ്ചകൾ; മലപ്പുറത്തെ ചില പ്രദേശങ്ങളിൽ 'കടുവ'യുടെ സാന്നിധ്യം; പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കണമെന്ന് വനം വകുപ്പ്
മലപ്പുറം: മലപ്പുറത്തെ ചില പ്രദേശങ്ങളിൽ 'കടുവ'യുടെ സാന്നിധ്യം ഉണ്ടെന്ന് വനം വകുപ്പ്. മലപ്പുറം കാളികാവ്, കരുവാരകുണ്ട് പഞ്ചായത്തുകളിലെ ആർത്തല, മഞ്ഞൾപ്പാറ, മദാരികുണ്ട്, സുൽത്താന എസ്റ്റേറ്റ്, കേരള എസ്റ്റേറ്റ്, പാറശ്ശേരി, അടക്കാകുണ്ട്, 70 ഏക്കർ, 50 ഏക്കർ പാന്ത്ര മുതലായ ഭാഗങ്ങളിൽ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഇതോടെ ആളുകൾ പരമാവധി ജാഗ്രത പുലർത്തണമെന്ന് വനം വകുപ്പ് അറിയിച്ചു.
അതുപോലെ, രാവിലെയും വൈകുന്നേരങ്ങളിലും ഒറ്റയ്ക്കുള്ള സഞ്ചാരം പരമാവധി ഒഴിവാക്കണമെന്ന് വനം വകുപ്പ് ആവശ്യപ്പെട്ടു. കടുവയെ പിടികൂടുന്നതിനുള്ള എല്ലാ നടപടികളും ഊർജ്ജിതമായി പുരോഗമിക്കുകയാണ്. പൊതുജനങ്ങൾ ദയവായി സഹകരിക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെടുകയും ചെയ്തു.
Next Story