- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ ബസുകളുടെ അമിതവേഗ യാത്രകള്‍ക്ക് നിയന്ത്രണം വേണം; നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുകയും, ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കുകയും ചെയ്യണം; എന്നിട്ടും നിയമലംഘനം തുടര്‍ന്നാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുക; സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തില് മരണപ്പാച്ചിലില്‍ ഹൈക്കോടതി
കൊച്ചി: നഗരത്തിലെ സ്വകാര്യ ബസുകളുടെ അമിതവേഗ യാത്രകള്‍ക്ക് നിയന്ത്രണം വേണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിയമലംഘനങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുകയും, ആവര്‍ത്തിച്ചാല്‍ പിഴത്തുക വര്‍ധിപ്പിക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്നും നിയമലംഘനം നടന്നാല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്നും സര്‍ക്കാരിനോട് നിലപാട് അറിയിക്കണമെന്നും കോടതി ഉത്തരവിട്ടു.
ബസുകളുടെ സമയക്രമത്തില്‍ കാലഘട്ടത്തിന് അനുയോജ്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സമയക്രമം പാലിക്കാന്‍ ബസുകള്‍ മരണപ്പാച്ചില്‍ നടത്തുന്നതായി ജസ്റ്റിസ് അമിത് റാവല്‍ പരാമര്‍ശിച്ചു. ഔദ്യോഗിക യാത്രയ്ക്കിടെ സ്വകാര്യ ബസുകള്‍ തന്നെ പിന്തുടര്‍ന്ന അനുഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നഗരത്തില്‍ ബസുകള്‍ക്കിടയില്‍ കുറഞ്ഞത് അഞ്ച് മിനിറ്റും ഗ്രാമപ്രദേശങ്ങളില്‍ 10 മിനിറ്റും ഇടവേള വേണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ബസുകളുടെ നിയമലംഘനവുമായി ബന്ധപ്പെട്ട് പതിനായിരത്തിലേറെ കേസുകളും 18 ലക്ഷത്തിലധികം രൂപ പിഴയും ചുമത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കൊച്ചിയിലും കളമശേരിയിലും നടന്ന സ്വകാര്യ ബസ് അപകടങ്ങളില്‍ ഗോവിന്ദ് എസ്. ഷേണായി എന്ന വിദ്യാര്‍ഥിയും സ്വിഗ്ഗി ജീവനക്കാരനായ മുഹമ്മദ് സലീമും മരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഷയം കോടതി പരിഗണിച്ചത്.