- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വയനാട് ദുരന്തത്തിൽ സാമ്പത്തിക സഹായം നൽകാൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല'. 'വന്യജീവി പ്രശ്നത്തിന് ഇവിടെ പരിഹാരം കാണുന്നില്ല'; 'എന്റെ സഹോദരൻ പോരാടുന്നത് സത്യത്തിന് വേണ്ടി'; വീണ്ടും വയനാടിനെ തൊട്ടറിഞ്ഞ് പ്രിയങ്കയുടെ പ്രസംഗം
കൽപ്പറ്റ: വയനാട് ദുരന്തത്തിൽ ഇരയായപെട്ടവർക്ക് കേന്ദ്രം ഇതുവരെ സാമ്പത്തിക സഹായം നൽകിയിട്ടില്ലെന്ന് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. മുണ്ടക്കൈ ദുരന്തത്തിൽ രക്ഷപ്പെട്ടവരെ കാണാൻ പ്രധാനമന്ത്രി വന്നു. പക്ഷേ അവർക്ക് ആവശ്യം ഉള്ളത് നൽകിയില്ലെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
അതുപ്പോലെ വന്യജീവി പ്രശ്നത്തിന് ഇവിടെ പരിഹാരം കാണുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ചുങ്കത്തറയിലെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഇന്ന് ലോകം മുഴുവൻ തിരിച്ചറിയുകയാണ്. എന്റെ സഹോദരൻ പോരാടുന്നത് സത്യത്തിന് വേണ്ടി. ഇന്ത്യ മുഴുവൻ കാണേണ്ട പ്രകാശമാണ് ഇവിടെയുള്ള ജനങ്ങൾ. ഹിന്ദുവും മുസ്ലീമും ഒരുമിച്ച് കഴിയുന്നു. മഹാത്മ ഗാന്ധി കണ്ട സ്വപനവും അത് തന്നെയാണ്.
നിങ്ങളെ ശക്തിപ്പെടുത്തുന്നതിനു വേണ്ടി ഇവിടെ ഒരു നയങ്ങളും ഉണ്ടാകുന്നില്ല. കൃഷി ശക്തിപ്പെടുത്താൻ ഇവിടെ ഒന്നും നടപ്പാക്കുന്നില്ല. ആദിവാസി സമുദായത്തിൽ ഉള്ളവരുടെ ഭൂമി എടുത്തു മാറ്റി പ്രധാനമന്ത്രിയുടെ ആളുകൾക്ക് നൽകുകയാണ്. ബിജെപിയുടെ രാഷ്ട്രീയത്തിന്റെ ഫലമാണിതെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.