കൊച്ചി: സിനിമയില്‍ നടീനടന്മാര്‍ക്ക് തുല്യവേതനമെന്നത് അപ്രായോഗികമെന്ന് കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. സര്‍ഗാത്മകതയും വിപണിമൂല്യവും കണക്കാക്കിയാണ് പ്രതിഫലം നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിക്കയച്ച കത്തിലാണ് സംഘടന ഇക്കാര്യം വ്യക്തമാക്കിയത്.


സിനിമയില്‍ സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളേക്കുറിച്ച് പഠിച്ച ഹേമാ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ നടീനടന്മാരുടെ വേതനത്തിലെ വിവേചനത്തേക്കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പരിഹാരം വേണമെന്ന് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. ഈ വിഷയത്തിലാണിപ്പോള്‍ നിര്‍മാതാക്കളുടെ സംഘടന നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വിശദമായി പഠിച്ചശേഷമാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.