- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ ടി ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം; ഹോസ്റ്റലില്‍ കയറി ഐ ടി ജീവനക്കാരിയെ ആക്രമിച്ച സംഭവം ആശങ്കാജനകമെന്ന് പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്
ഐ ടി ജീവനക്കാര്‍ക്ക് മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം
കൊച്ചി: ഐ ടി പാര്‍ക്കുകള്‍ക്ക് സമീപം ആവശ്യമായ സുരക്ഷാ സംവിധാങ്ങള്‍ ഉറപ്പ് വരുത്തണമെന്ന ആവശ്യവുമായി പ്രൊഫഷണല്‍സ് കോണ്‍ഗ്രസ്. തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഐ ടി ജീവനക്കാരിയെ അക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ആവശ്യം ശക്തമാക്കിയത്. ഐ ടി പാര്‍ക്കുകള്‍ക്ക് സമീപം ആവശ്യമായ സുരക്ഷാ സംവിധാങ്ങള്‍ ഉറപ്പ് വരുത്തണമെന്ന ആവശ്യം ഉയരുന്നത്.
ഹോസ്റ്റലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഐ ടി ജീവനക്കാരിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം കേരളത്തിനകത്തും പുറത്തുനിന്നുമായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വലിയ തരത്തില്‍ ഭീതി സൃഷ്ടിക്കുന്നതിനൊപ്പം കൂടുതല്‍ കമ്പനികള്‍ കേരളത്തിലേക്ക് വരുന്നതിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് ഐ ടി വിഭാഗം സ്റ്റേറ്റ് ഹെഡ് ഫസലു റഹ്‌മാന്‍, ഡെപ്യുട്ടി സ്റ്റേറ്റ് ഹെഡ് ബിജു ടി എസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകള്‍ ഉള്‍പ്പെടെ ഐ ടി നഗരങ്ങളിലേക്ക് വരുന്നതിനാല്‍ ഹോസ്റ്റല്‍ താമസസൗകര്യങ്ങളെയും പേയിങ് ഗസ്റ്റ് സംവിധാനങ്ങളെയും ആശ്രയിക്കുകയും ചെയ്യുന്നു. അതിനാല്‍ എല്ലാത്തരം ഹോസ്റ്റലുകളും ലൈസന്‍സിംഗ് നിബന്ധനകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തുക, ഹോസ്റ്റലുകളില്‍ സി.സി.ടി.വി. നിര്‍ബന്ധമാക്കുക, ഐ.ടി. കമ്പനികളും ടെക്‌നോളജി പാര്‍ക്കുകളും ഇത്തരത്തിലുള്ള സംഭവങ്ങളോട് ഫലപ്രദമായി പ്രതികരിക്കുന്നതിനായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയറുകള്‍ (എസ്.ഒ.പി.) രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, കുറ്റകൃത്യം നടന്നാല്‍ വേഗത്തില്‍ ജുഡീഷ്യല്‍ നടപടി ആരംഭിക്കുക തുടങ്ങി വിവിധ നിര്‍ദ്ദേശങ്ങളും പ്രൊഫഷണല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നു.