- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ അക്കൗണ്ടിലൂടെ പരിചയത്തിലായി; വിവാഹ വാഗ്ദാനം നൽകി നഗ്നചിത്രങ്ങൾ കൈക്കലാക്കി; പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; പിടിയിലായത് നിരവധി പെൺകുട്ടികളെ കബിളിപ്പിച്ച പ്രതി
കൊല്ലം: വിവാഹ വാഗ്ദാനം നൽകി നഗ്നചിത്രങ്ങൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയ പരാതിയിൽ പ്രതി പിടിയിൽ. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പരിചയത്തിലായത്. ശേഷം ചിത്രങ്ങൾ കാട്ടി പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ ഷെമീർ അലിയാണ് കൊല്ലം അഞ്ചൽ പോലീസിന്‍റെ പിടികൂടിയത്. അഞ്ചൽ സ്വദേശിയായ പെൺകുട്ടിയാണ് പരാതി നൽകിയത്.
കൂടുതൽ അന്വേഷണത്തിൽ രാമനാട്ടുകര സ്വദേശിയായ ഷെമീർ അലി വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണ് എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. വ്യാജ അക്കൗണ്ടിലൂടെയാണ് ഇയാൾ പെണ്കുട്ടിയുമായി പരിചയത്തിലായത്. സഞ്ജു എന്ന പേരിലാണ് പ്രതി വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കി പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് വിവാഹ വാഗ്ദാനം നൽകി നഗ്നചിത്രങ്ങൾ കൈക്കലാക്കിയിരുന്നത്.
തന്‍റെ സുഹൃത്തുമായി ഷെമീർ അലി പ്രണയത്തിലാണെന്ന വിവരം മനസിലാക്കിയതോടെയാണ് കബിളിക്കപ്പെട്ടതായി പെൺകുട്ടി മനസ്സിലാക്കുന്നത്. ശേഷം പെണ്‍കുട്ടി ബന്ധത്തിൽ നിന്നും പിന്മാറാൻ ശ്രമിച്ചു. ഇതോടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. മാനസികമായി തളർന്ന പെൺകുട്ടി മറ്റ് വഴികളില്ലാതെ വിവരം വീട്ടുകാരോട് തുറന്ന് പറയുകയായിരുന്നു.
തുടർന്ന് മാതാപിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. പിന്നാലെ ഷെമീർ അലിയെ അഞ്ചൽ പോലീസ് രാമനാട്ടുകരയിൽ നിന്ന് പിടികൂടി. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ മുപ്പത്തോളം കുട്ടികളെ ഇയാൾ ഇരയാക്കിയതായി പോലീസ് കണ്ടെത്തി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.