- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതികള്‍ക്കെതിരെ 323 രേഖകളും 51 തൊണ്ടി മുതലുകളും; വിസ്തരിച്ചത് 95 സാക്ഷികളെ: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായി
പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രോസിക്യൂഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയായി
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് വധക്കേസില്‍ പ്രോസിക്യൂഷന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. ഷാരോണിനെ കഷായത്തില്‍ കളനാശിനി കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയ്ക്കും, രണ്ടാം പ്രതി സിന്ധുവിനും, മൂന്നാം പ്രതി നിര്‍മ്മല കുമാരന്‍ നായര്‍ക്കും എതിരെയുള്ള പ്രോസിക്യൂഷന്‍ തെളിവെടുപ്പാണ് ഇന്നലെ കോടതിയില്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കെതിരെ ആകെ 95 സാക്ഷികളെയാണ് വിസ്തരിച്ചത്.
ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്തി എന്നാണ് കേസ്. കേസ് തെളിയിക്കാന്‍ പ്രതികള്‍ക്കെതിരെ 323 രേഖകളും, 51 തൊണ്ടിമുതലുകളുമാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയത്. മരിച്ച ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഷാരോണിനെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുന്നതിനാണ് കൊല നടത്തിയത്.
2022 ഒക്ടോബര്‍ പതിനാലിനാണ് ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തി കാമുകനായ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത്. മറ്റൊരാളുമായി വിവാഹം നിശ്ചയിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു. പലപ്പോഴായി ശീതളപാനീയത്തില്‍ ഗുളിക കലര്‍ത്തി നല്‍കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഷാരോണ്‍ പക്ഷെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഒടുവില്‍ വിദഗ്ധമായി വീട്ടില്‍ വിളിച്ചുവരുത്തി കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കി കൊലപ്പെടുത്താന്‍ ഗ്രീഷ്മ തീരുമാനിക്കുകയായിരുന്നു.
2022 ഒക്ടോബര്‍ 14ന് രാവിലെ പളുകിലുളള വീട്ടിലേക്ക് ഗ്രീഷ്മ, ഷാരോണിനെ വിളിച്ചുവരുത്തി. സാവധാനം ആന്തരികാവയവങ്ങളെ ബാധിക്കുന്ന വിഷം ഇന്റര്‍നെറ്റില്‍ പരതി കണ്ടെത്തിയിരുന്നു. വിദ്?ഗ്ധമായി വിഷം കലക്കിയ കഷായം ഷാരോണിനെ കൊണ്ട് കുടിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നത്. 11 ദിവസത്തിന് ശേഷമാണ് ആശുപത്രിയില്‍ വച്ച് ഷാരോണ്‍ മരിക്കുന്നത്.