തിരുവനന്തപുരം: വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു വിറ്റ ശേഷം പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ ക്ഷേത്ര പൂജാരി അറസ്റ്റില്‍. ബാലരാമപുരം പയറ്റുവിള മുരിയതോട്ടം അരുണ്‍ നിവാസില്‍ അരുണിനെ (37) ആണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

എഡിജിപി എം.ആര്‍.അജിത്കുമാറും അടുത്ത ബന്ധുക്കളും ട്രസ്റ്റ് അംഗങ്ങളായ മണക്കാട് മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന മൂന്ന് പവന്റെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. ഇതിനു ശേഷം ഈ ക്ഷേത്രത്തില്‍ നിന്നും മുങ്ങിയ ഇയാള്‍ രഹസ്യമായി നാലാഞ്ചിറയില്‍ മറ്റൊരു ക്ഷേത്രത്തില്‍ ജോലി ചെയ്യുന്നതിനിടെ പിടികൂടുകയായിരുന്നു.