- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലാമോണത്തിന് ഇത്തവണയും പുലികളിറങ്ങും; ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം പിന്‍വലിച്ച് തൃശൂര്‍ കോര്‍പറേഷന്‍
തൃശൂര്‍: തൃശൂരില്‍ പുലിക്കളി ഇത്തവണയും ഉണ്ടാകും. നാലാമോണത്തിന് ഇത്തവണയും പുലികളിറങ്ങും. ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂര്‍ കോര്‍പറേഷന്‍ പിന്‍വലിച്ചു. ആറു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയ്ക്കിറങ്ങുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി നടത്തേണ്ടെന്ന് തീരുമാനമാണ് തൃശൂരിന്റെ പൊതുവികാരം മാനിച്ച് കോര്‍പറേഷന്‍ തിരുത്തിയത്. പുലിക്കളി നടത്താനായി ഏറെ പണം ചെലവിട്ട് സംഘങ്ങള്‍ പണി തുടങ്ങിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുലിക്കളി നടത്താന്‍ തീരുമാനിച്ചത്. കോര്‍പറേഷനില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. പുലിക്കളി നടത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗവും തീരുമാനിച്ചു. പുലിക്കളി […]
തൃശൂര്‍: തൃശൂരില്‍ പുലിക്കളി ഇത്തവണയും ഉണ്ടാകും. നാലാമോണത്തിന് ഇത്തവണയും പുലികളിറങ്ങും. ഓണത്തിന് പുലിക്കളി നടത്തേണ്ടെന്ന തീരുമാനം തൃശൂര്‍ കോര്‍പറേഷന്‍ പിന്‍വലിച്ചു. ആറു സംഘങ്ങളാണ് ഇത്തവണ പുലിക്കളിയ്ക്കിറങ്ങുക. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ പുലിക്കളി നടത്തേണ്ടെന്ന് തീരുമാനമാണ് തൃശൂരിന്റെ പൊതുവികാരം മാനിച്ച് കോര്‍പറേഷന്‍ തിരുത്തിയത്.
പുലിക്കളി നടത്താനായി ഏറെ പണം ചെലവിട്ട് സംഘങ്ങള്‍ പണി തുടങ്ങിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് പുലിക്കളി നടത്താന്‍ തീരുമാനിച്ചത്. കോര്‍പറേഷനില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. പുലിക്കളി നടത്താന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗവും തീരുമാനിച്ചു. പുലിക്കളി സംഘങ്ങള്‍ക്ക് ധനസഹായം നല്‍കാനും തീരുമാനമായി.




