- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസും മാധ്യമപ്രവര്‍ത്തകരും ഫ്‌ലാറ്റിലെത്തുന്നത് മറ്റ് ഫ്‌ലാറ്റുകാര്‍ക്ക് ബുദ്ധിമുട്ടാകുന്നു; ഈ മാസം 25നകം ഒഴിയണം; രാഹുല്‍ മാങ്കൂട്ടത്തിലിനോട് പാലക്കാട്ടെ ഫ്‌ലാറ്റ് ഒഴിയണമെന്ന് അസോസിയേഷന്‍
പാലക്കാട്: ലൈംഗിക പീഡനകേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനോട് പാലക്കാട്ടെ ഫ്‌ലാറ്റ് ഒഴിയാന്‍ അസോസിയേഷന്‍ നിര്‍ദേശം. കേസുമായി ബന്ധപ്പെട്ട് രാഹുലുനെ തേടി പൊലീസും മാധ്യമപ്രവര്‍ത്തകരും ഫ്‌ലാറ്റിലെത്തുന്നത് മറ്റ് ഫ്‌ലാറ്റുകാര്‍ക്ക് ബുദ്ധിമുട്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് നല്‍കിയത്. ഈ മാസം 25നകം ഒഴിയണമെന്നാണ് നിര്‍ദേശം.
വ്യാഴം വൈകിട്ട് 4.40ന് പാലക്കാട് കുന്നത്തൂര്‍മേട് സെന്റ് സെബാസ്റ്റിയന്‍ സീനിയര്‍ ബേസിക് സ്‌കൂളിലെ ബൂത്തില്‍ രാഹുല്‍ വോട്ട് ചെയ്യാനെത്തിയത്. അറസ്റ്റ് ഭയന്ന് 15 ദിവസത്തെ ഒളിവുജീവിതംകഴിഞ്ഞ് നാട്ടിലെത്തിയ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കിയിരുന്നു. രാഹുലിനെ പാലക്കാട്ടേക്ക് കോണ്‍ഗ്രസ് നേതാക്കള്‍ ബൊക്കെ നല്‍കി ആനയിച്ചു.
Next Story




