തിരുവനന്തപുരം: തലസ്ഥാന നഗര പ്രദേശങ്ങളിലെ മസാജ് പാർലറുകളിലും സ്പാ കേന്ദ്രങ്ങളിൽ വ്യാപകമായി പോലീസ് പരിശോധന നടത്തുന്നു. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപക റെയ്ഡ് നടത്തിയത്. കഴക്കൂട്ടത്തെ സ്പായിലെ ജീവനക്കാരിയെ ലഹരി മരുന്നായ എംഡിഎംഎയുമായി ഷാഡോ പോലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

സ്പാ, മസാജ് കേന്ദ്രങ്ങളിൽ കൂടുതൽ ആളുകളെത്തുന്ന ദിവസം തെരഞ്ഞെടുത്താണ് പൊലീസ് റെയ്ഡ് നടത്തിയത്. ലഹരിക്കെതിരെയുള്ള നടപടിയുടെ ഭാഗമായാണ് പോലീസ് റെയ്ഡ് നടത്തുന്നത്. കഴക്കൂട്ടം, മ്യൂസിയം, പേരൂർക്കട, ശ്രീകാര്യം, ഫോർട്ട്‌, തുമ്പ എന്നീ സ്റ്റേഷൻ പരിധികളിലാണ് പരിശോധന.

20 കേന്ദ്രളിൽ ആയിരിന്നു പരിശോധന. ഇതില്‍ 15 സ്ഥലത്ത് പരിശോധന കഴിഞ്ഞു. പക്ഷെ, ഇതുവരെ ഒരു ലഹരിവസ്തുകളും കണ്ടെത്തിയില്ലെന്നും വിവരങ്ങൾ ഉണ്ട്. രജിസ്ട്രേഷൻ കാര്യങ്ങളും പോലീസ് പരിശോധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.