തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പിൽ മാറ്റം. കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത ഉണ്ടെന്ന് റിപ്പോർട്ടുകൾ. മുന്നറിയിപ്പ് നൽകി കേന്ദ്രകലാവസ്ഥ വകുപ്പ്.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. ബംഗാൾ ഉൾക്കടലിൽ ചക്രവാതചുഴി, തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയുണ്ട്. സുമാത്ര തീരത്തിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടു.

നവംബർ 23ഓടെ ഇത് തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ ന്യുനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യത ഉണ്ട്. തുടർന്നുള്ള രണ്ട് ദിവസത്തിനുള്ളിൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായും ശക്തി പ്രാപിക്കാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ട് ഉണ്ട്. ഇന്ന് കേരളത്തില്‍ നാല് ജില്ലകളിൽ മഞ്ഞ അലർട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് നൽകിയിരിക്കുന്നത്.