- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീണ്ടും ചക്രവാതച്ചുഴി; സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങി; നാളെയും മറ്റന്നാളും ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ സംസ്ഥാനത്ത് വീണ്ടും മഴ തുടങ്ങി. കാലാവസ്ഥ പ്രവചനം പോലെ തിരുവനന്തപുരം അടക്കമുള്ള വിവിധ ജില്ലകളിൽ ശനിയാഴ്ച രാത്രിയോടെ ഇടത്തരം മഴ അനുഭവപ്പെട്ടു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് മഴ ലഭിച്ചത്. ജനുവരി 13, 14 തീയതികളിൽ കേരളത്തിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത എന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.
അതേസമയം, കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (12/01/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Next Story