- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തില്‍ ബുധനാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; മഴയ്ക്ക് പുറമേ കാറ്റിനും സാധ്യത; ബുആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ വീണ്ടും ശക്തമായ മഴ പെയ്യാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ബുധനാഴ്ച മുതല്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് (തിങ്കളാഴ്ച) സംസ്ഥാനത്തെ ഒരു ജില്ലയിലും മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല.
ബുധനാഴ്ച കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടയ്ക്കിടെ കനത്ത മഴ പെയ്യാനാണ് സാധ്യത.
മഴയ്ക്ക് പുറമെ അറബിക്കടലിലുമാണ് മോശം കാലാവസ്ഥയുടെ മുന്നറിയിപ്പ്. മധ്യ വടക്കുപടിഞ്ഞാറന്‍ അറബിക്കടലിലായി മണിക്കൂറില്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചില ഇടങ്ങളില്‍ കാറ്റിന്റെ വേഗത 80 മുതല്‍ 90 കിലോമീറ്റര്‍ വരെ എത്താമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.