- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി; ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് ലൈംഗിക അതിക്രമം; പിടിയിലായത് മേപ്പാടിക്കാരൻ കെ.വി. പ്ലമിന്‍
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഓട്ടോഡ്രൈവറെ പിടിയിൽ. മേപ്പാടി മാന്‍കുന്ന് ഇന്ദിരാ നിവാസ് കെ.വി. പ്ലമിന്‍(32)ആണ് പിടിയിലായത്. 2025 ആഗസ്റ്റ് മാസത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് വെച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് ലഭിച്ച പരാതിയിൽ മേപ്പാടി പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഒളിവിലായിരുന്ന പ്രതിയെ മാസങ്ങൾക്ക് ശേഷമാണ് പിടികൂടിയത്. മേപ്പാടി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ കെ.ആര്‍ റെമിന്റെ നേതൃത്വത്തിലായിരുന്നു പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.
Next Story




