തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും എലിപ്പനി ഭീതി. എലിപ്പനി ബാധിച്ച് ഒരു അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ കരാർ തൊഴിലാളിയായ അജയ്ഉജിർ (22) ആണ് എലിപനി ബാധിച്ച് മരിച്ചത്.

ഇന്ന് രാവിലെയാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

പാങ്ങപ്പാറയിൽ നിന്നുള്ള ആരോഗ്യവിഭാഗം പ്രവർത്തകർ സ്ഥലത്ത് പരിശോധന നടത്തി. ഇനി തൊഴിലാളികളായ രണ്ടുപേർ കൂടി പനിബാധിച്ച് ചികിത്സയിൽ കഴിയുകയാണ്.