- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗതാഗത മന്ത്രി അതിരുവിടുന്നു; ഗണേശ് കുമാര്‍ ഇടത് സര്‍ക്കാരിന്റെ അന്തകനെന്ന് ആര്‍ പി ഐ(അത്താവാല) സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ആര്‍ സി രാജീവ് ദാസ്
ആലപ്പുഴ: സിപിഎം പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ഗണേശ് കുമാര്‍ അക്രമിക്കുകയാണെന്നും ഇടത് സര്‍ക്കാരിന്റെ അന്തകനാണ് ഗണേശ് കുമാറെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവാല) സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ആര്‍ സി രാജീവ് ദാസ്. ഗണേശ് കുമാറിന്റേത് പട്ടി ഷോയാണ്. കെഎസ്ആര്‍ടിസിക്ക് വരുമാനം വര്‍ധിച്ചു എന്ന് വീമ്പിളക്കുന്ന ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലേക്കാണ് കൊണ്ടെത്തിച്ചു കൊണ്ടിരിക്കുന്നത്. വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചുകൊണ്ടാണ് അദ്ദേഹം ആയിരക്കണക്കിന് പുതിയ കെഎസ്ആര്‍ടിസി ബസുകള്‍ വാങ്ങിക്കൂട്ടിക്കൊണ്ടിരിക്കുന്നത്. കെഎസ്ആര്‍ടിസിയെ നശിപ്പിക്കുന്നതിന്റെയും സ്വകാര്യവല്‍ക്കരിക്കുന്നതിന്റെയും ഭാഗമാണിത്.
കെഎസ്ആര്‍ടിസി പുതിയ സര്‍വീസുകള്‍ ആരംഭിച്ചു എന്ന് അവകാശപ്പെടുമ്പോഴും ഇതിലെ മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടലുകളോ വൈഫൈ സര്‍വ്വീസോ ഒന്നും ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. പുതിയ ബസുകള്‍ വാങ്ങിച്ച് ഗണേഷ് കുമാര്‍ കമ്മീഷന്‍ അടിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തിലെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റുകളിലെയെല്ലാം മൂത്രപ്പുരകള്‍ ഏറ്റവും വൃത്തിഹീനമായ അവസ്ഥയിലാണ്. ഇതൊന്നും ഗണേഷ് കുമാര്‍ കണ്ടതായി പോലും നടിക്കുന്നില്ല. കെഎസ്ആര്‍ടിസിയില്‍ രാത്രി കാലങ്ങളില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് യാതൊരു സുരക്ഷിതത്വവും ഉറപ്പു നല്‍കാന്‍ ഗണേഷ് കുമാറിനായിട്ടില്ല. ഗണേഷ് കുമാര്‍ ഒരു സോഷ്യല്‍ ഓഡിറ്റിന് വിധേയമായാല്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ മുഴുവന്‍ അദ്ദേഹത്തിനെതിരായിരിക്കുമെന്നും ആര്‍ സി രാജീവ് ദാസ് അഭിപ്രായപ്പെട്ടു. ഇടത് അനുഭാവികളായ ജീവനക്കാരെ ഗണേശ് കുമാര്‍ തിരഞ്ഞ് പിടിച്ച് ആക്രമിക്കുകയാണ്. യുഡിഎഫിന് അധികാരം പിടിക്കാനുള്ള കളമൊരുക്കുകയാണ് ഗണേഷ് കുമാര്‍. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഏറ്റവും മോശപ്പെട്ടവരാണ് എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇടതു സര്‍ക്കാരിനോടുള്ള പ്രതികാരമാണ് ഗണേഷ് കുമാര്‍ തീര്‍ത്തുകൊണ്ടിരിക്കുന്നതെന്നും രാജീവ് ദാസ് പറഞ്ഞു.
ആളുകള്‍ക്ക് സൗജന്യമായി ശൗചാലയ സൗകര്യം പോലും നല്‍കാന്‍ കഴിയാത്ത ഗണേഷ് കുമാറാണ് കുപ്പികള്‍ പൊതുവഴിയിലേക്ക് വലിച്ചെറിഞ്ഞ് പൊതുസ്ഥലങ്ങള്‍ മലിനമാക്കണമെന്ന് ആഹ്വാനം ചെയ്തത്. മന്ത്രിയുടെ പ്രസ്താവന ചട്ടവിരുദ്ധമാണ്. കുടിച്ചതിനുശേഷം വെള്ളക്കുപ്പികള്‍ റോഡിലേക്ക് എറിയണം എന്ന് പറയുമ്പോള്‍ മോശമായ ഒരു സന്ദേശമാണ് ഗണേഷ് കുമാര്‍ ജനങ്ങള്‍ക്ക് നല്‍കിക്കൊണ്ടിരിക്കുന്നതെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവാല) സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ആര്‍ സി രാജീവ് ദാസ് പറഞ്ഞു.