- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ അഭിഭാഷകയെ മര്‍ദ്ദിച്ച അഭിഭാഷകനെ ഇനി വക്കീല്‍ പണി ചെയ്യാന്‍ അനുവദിക്കരുത്; പ്രതിയെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആര്‍പിഐ വര്‍ക്കിങ്ങ് പ്രസിഡന്റ് ആര്‍ സി രാജീവ്ദാസ്
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ സീനിയര്‍ അഭിഭാഷകന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവം കേട്ട് കേഴ്വിയില്ലാത്തതാണന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്വാ വാല) കേരള ഘടകം സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡന്റ് ആര്‍ സി. രാജീവ് ദാസ്. പോലീസും സര്‍ക്കാരും പ്രതിയെ സംരക്ഷിക്കുകയാണ്. അഭിഭാഷകയ്ക്കു ഗുരുതരമായി പരിക്കേറ്റിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറാവാത്തത് ഗൗരവതരമാണ്. പരസ്യമായി മറ്റു സഹപ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ വെച്ചാണ് യുവതി ആക്രമിക്കപ്പെട്ടത്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും കേരളത്തില്‍ ചോദ്യം ചെയ്യപ്പെടുകയാണ്. ഒരു വനിതാ അഭിഭാഷകയ്ക് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെ ഇത്രയും വലിയ അതിക്രമമുണ്ടായിട്ടും ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും നിസ്സഹയാനായി ഇരിക്കുകയാണ്.
വഞ്ചിയൂരിലെ അഭിഭാഷകയ്ക്ക് ഉണ്ടായ അക്രമം ആദ്യ സംഭവമായി കണക്കാക്കാന്‍ കഴിയില്ല. ഇതിനു മുമ്പും ഇത്തരം അക്രമത്തിന് ഇരയായിട്ടുണ്ടന്ന അഭിഭാഷകയുടെ വെളിപ്പെടുത്തല്‍ ഗുരുതരമാണ്. പോലീസ് ഇന്റലിജന്റ്‌സ് നിഷ്‌ക്രിയമാണന്നതിന്റെ നേര്‍ക്കാഴ്ചയായിട്ടുവേണം ഈ അക്രമത്തിലൂടെ വെക്തമാകുന്നത്. സ്ത്രീ സൗഹൃദ സര്‍ക്കാരിന് വേണ്ടി വോട്ട് ചെയ്യുക എന്ന മുദ്രാവാക്യം ഉയര്‍ത്തി അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണമായും സ്ത്രീവിരുദ്ധമായെന്നും ആര്‍.സി.രാജീവ്ദാസ് പറഞ്ഞു.