- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ആര്‍.സി.സിയില്‍ സൗജന്യ ഗര്‍ഭാശയ-സ്തനാര്‍ബുദ നിര്‍ണയ പരിശോധന ഫെബ്രുവരി 4 മുതല്‍ മാര്‍ച്ച് 8 വരെ
തിരുവനന്തപുരം: കാന്‍സര്‍ മുന്‍കൂര്‍ നിര്‍ണയ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ആരോഗ്യം ആനന്ദം' 'അകറ്റാം അര്‍ബുദം' ജനകീയ പ്രചാരണ പരിപാടിക്കൊപ്പം കൈകോര്‍ത്ത് തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററും. കാമ്പെയിന്റെ ഭാഗമായി സ്ത്രീകള്‍ക്കു വേണ്ടി സൗജന്യ ഗര്‍ഭാശയഗള,സ്തനാര്‍ബുദ നിര്‍ണയ പരിശോധന സംഘടിപ്പിക്കുന്നു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി 4ന് ആരംഭിക്കുന്ന സൗജന്യ പരിശോധനാ കാമ്പെയിന്‍ മാര്‍ച്ച് 8 വനിതാ ദിനത്തില്‍ അവസാനിക്കും. ആര്‍.സി.സി കമ്മ്യൂണിറ്റി ഓങ്കോളജി വിഭാഗത്തില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരുമണി വരെയാണ് പരിശോധനാ സമയം. സൗജന്യമായി നടത്തുന്ന പ്രാഥമികതല പരിശോധനയ്ക്ക് ശേഷം രോഗം സംശയിക്കുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ നിര്‍ദേശിക്കും. ബുക്കിങ്ങിനും വിവരങ്ങള്‍ക്കും ബന്ധപ്പെടുക - 0471 2522299.