- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
11 സീറ്റുകള്‍ അധികം; മൊത്തം 37 സീറ്റ്; എസ്‌കലേറ്റര്‍, പിന്‍ ഡോര്‍ എന്നിവ ഒഴിവാക്കി; നിരക്ക് കുറച്ചു: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്; രൂപമാറ്റം വരുത്തിയ ബസ് കോഴിക്കോട് എത്തിച്ചു
കോഴിക്കോട്: നവകേരള ബസ് വീണ്ടും നിരത്തിലേക്ക്. രൂപമാറ്റം വരുത്തിയ ബസ് ബെംഗളൂരുവില്‍ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് പുനരാരംഭിക്കും. പതിനൊന്ന് സീറ്റുകളാണ് അധികമായി ഘടിപ്പിച്ചിരിക്കുന്നത്. ഇതോടെ സീറ്റുകളുടെ എണ്ണം 37 ആയി. ബസിലുണ്ടായിരുന്ന എസ്‌കലേറ്റര്‍, പിന്‍ ഡോര്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. മുന്‍ഭാഗത്ത് മാത്രമാകും ഡോര്‍ ഉണ്ടാവുക.
ശൗചാലയം ബസില്‍ നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെ 1280 രൂപ ആയിരുന്നു ബസ് നിരക്ക്. ഇന്നലെ ബെംഗളൂരു-കോഴിക്കോട് യാത്രയില്‍ 930 രൂപയാണ് ഈടാക്കിയത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്ര ചെയ്യാന്‍ വേണ്ടി 1.6 കോടി രൂപയ്ക്കാണ് ഭാരത് ബെന്‍സിന്റെ ആഡംബര ബസ് വാങ്ങിയത്. മുന്‍ ഭാഗത്ത് ഹൈഡ്രോളിക് ലിഫ്റ്റും പിറകില്‍ ഓട്ടോമാറ്റിക് വാതിലും ബാത്ത്റൂം സൗകര്യങ്ങളുമുള്ള ബസാണിത്.
കേരള രാഷ്ട്രീയത്തില്‍ നവകേരള ബസ് ഒട്ടേറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ഫ്രിഡ്ജ്, മൈക്രോ വേവ് ഓവന്‍, കിടപ്പുമുറി, മീറ്റിങ് മുറി എന്നിവയൊക്കെ ഉണ്ടെന്നായിരുന്നു പ്രചാരണം.