- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ഭാര്യയെ വഴിയില്‍ തടഞ്ഞ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് റിമാന്‍ഡില്‍
ആദ്യ ഭാര്യയെ വഴിയില്‍ തടഞ്ഞ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമം: യുവാവ് റിമാന്‍ഡില്‍
കണ്ണൂര്‍ :ആദ്യ ഭാര്യയെ റോഡില്‍ തടഞ്ഞു നിര്‍ത്തി ദേഹത്ത് പെട്രോള്‍ ഒഴിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ആദ്യ ഭര്‍ത്താവും ടിപ്പര്‍ ലോറിഡ്രൈവറുമായ കോട്ടയം പൊയാല്‍ കോങ്ങാറ്റയിലെ നടുവില്‍ പൊയില്‍ എം.പി.സജുവിനെ (43) കതിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് പാട്യത്താണ് സംഭവം. പാട്യത്ത് ലിന്റ യെ (34) 2011 ലാണ് പ്രതി പ്രേമിച്ച് വിവാഹം കഴിച്ചത്.
എന്നാല്‍ ഇയാളുടെ പീഡനം കാരണം ഒട്ടേറെ തവണബന്ധം പിരിയാനും തീരുമാനിച്ചിരുന്നുവത്രെ. യുവതിയുടെ ബന്ധു മരണപ്പെട്ട ശേഷം സ്വന്തം വീട്ടില്‍ പോയ യുവതിയെ പ്രതിയായ ഭര്‍ത്താവ് 2024 ല്‍ വിവാഹ ബന്ധം വേര്‍പെടുത്തി. തുടര്‍ന്ന് യുവതിയുട വീട്ടുകാര്‍ മറെറാരു വിവാഹത്തിന്നായ് തീരുമാനിക്കുകയു ചെയ്തിരുന്നു.
ഈ വിവരം അറിഞ്ഞ സജു നിരന്തരം ശല്യപ്പെടുത്തുന്നതിനെതിരെ കതിരൂര്‍ പോലീസില്‍ പരാതിയും നല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ മട്ടന്നൂരിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിക്ക് പോവുകയായിരുന്ന പ്രതി കാറില്‍ എത്തി യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിക്കുകയാണത്രെ ഉണ്ടായത്. യുവതിയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ ഒരു വീട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് പോലീസ് പിടിയിലാവുന്നത്.കതിരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മഹേഷ് കണ്ടമ്പേത്താണ് അന്വേഷണം നടത്തിയത് 'പ്രതിയെ തലശേരി കോടതി റിമാന്റ ചെയ്തു.