- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊച്ചി: നൂതന ആശയങ്ങളിലൂടെ വ്യവസായ രംഗത്ത് കുതിച്ചു ചാട്ടമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോർക്ക, ബിസിനസ് കേരള എന്നിവയുടെ സഹകരണത്തോടെ കോലഞ്ചേരി ഏരിയാ പ്രവാസി സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മെഗാ ട്രേഡ് എക്സ്പോയെ കുറിച്ച് വാർത്താ സമ്മേളനത്തിൽ വിശദീകരിക്കുകയായിരുന്നു മന്ത്രി.
വ്യവസായങ്ങളോട് ഉദാരമായ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ലോക വ്യാപകമായി വ്യാവസായിക മേഖലയിലുണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊള്ളാൻ നമ്മൾ തയാറാകേണ്ടതുണ്ട്. വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഇതിനായി എക്സ്പോകളക്കെമുള്ള നിരവധി കർമ്മപദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നുണ്ട്. ഇതിന്റെ ചുവട് പിടിച്ചാണ് ബുധനാഴ്ച (21) മുതൽ അഞ്ച് ദിവസം കലൂർ സ്റ്റേഡിയത്തിൽ മെഗാ ട്രേഡ് എക്സ്പോ സംഘടിപ്പിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ജനറൽ കൺവീനർ നിസാർ ഇബ്രാഹീം ഭാരവാഹികളായ ഇ.പി.നൗഷാദ്, എം.യു. അഷറഫ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.