- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവളം ബീച്ചിൽ റഷ്യൻ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു; മറ്റ് മൂന്നുപേരെയും ആക്രമിച്ചതായി പ്രദേശവാസികൾ
തിരുവനന്തപുരം: കോവളം ബീച്ചിലെത്തിയ റഷ്യൻ യുവതിക്ക് തെരുവുനായയുടെ കടിയേറ്റു. പൗളിന എന്ന വിദേശ വനിതയ്ക്കാണ് കടിയേറ്റത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. കോവളം ബീച്ചിൽ നടക്കുന്നതിനിടെയാണ് തെരുവുനായ യുവതിയുടെ വലത് കണങ്കാലിൽ കടിച്ചത്. ഉടൻതന്നെ വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി.
തുടർചികിത്സക്കായി ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഈ നായ മറ്റ് മൂന്നുപേരെക്കൂടി ആക്രമിച്ചതായി പ്രദേശവാസികൾ പറയുന്നു. കോവളം ടൂറിസം മേഖലയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് സഞ്ചാരികൾക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Next Story




