- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മതിൽ ചാടി ഓടുന്ന ആളെ കണ്ട് നാട്ടുകാർ പതറി; പോലീസിന്റെ വരവിൽ സത്യം പുറത്ത്; കൊട്ടിയത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച റഷ്യൻ യുവാവ് കുടുങ്ങിയത് ഇങ്ങനെ!
കൊല്ലം: കൊട്ടിയത്ത് ട്രാൻസിറ്റ് ഹോമിൽ നിന്ന് മതിൽ ചാടി രക്ഷപെടാൻ ശ്രമിച്ച സംഭവത്തിൽ റഷ്യന്‍ യുവാവ് അറസ്റ്റിൽ. 27 വയസുള്ള ഇലിയ ഇക്കിമോ ആണ് കൊട്ടിയം പോലീസിന്റെ വലയിൽ കുടുങ്ങിയത്. ട്രാൻസിറ്റ് ഹോമിലെ പോലീസുകാരെ ആക്രമിച്ചാണ് ഇയാൾ ചാടിപ്പോയത്.
പോലീസ് നടത്തിയ തിരച്ചിലിൽ ഉമയനല്ലൂരിൽ നിന്ന് യുവാവിനെ പിടികൂടുകയായിരുന്നു. മതില്‍ ചാടാന്‍ ശ്രമിക്കവെ ഇയാള്‍ക്ക് നിസാരമായി പരിക്ക് പറ്റുകയും ചെയ്തു.
2024-ലാണ് സന്ദർശന വിസയിൽ ഇലിയ ഇക്കിമോ കേരളത്തിൽ എത്തിയത്. വിസ കാലാവധി കഴിഞ്ഞ് അനധികൃതമായി കപ്പലിൽ കയറി രക്ഷപ്പെടാൻ ശ്രമിക്കവെയാണ് അന്ന് വലയിൽ കുടുങ്ങിയത്. ട്രാൻസിറ്റ് ഹോമിൽ പാർപ്പിച്ച യുവാവ് കേസിൽ വിചാരണ നേരിടുകയായിരുന്നു.
Next Story