- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലുള്ളത് 258 ക്യാമറകള്‍; ശബരിമലയില്‍ സി സി ടി വി നിരീക്ഷണം ശക്തമാക്കി
ശബരിമല :തിരക്കുവര്‍ധിച്ചതോടെ ശബരിമലയില്‍ സി സി ടി വി നിരീക്ഷണം ശക്തമാക്കി. പമ്പ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളിലാണ് പൊലീസ് പരിശോധനയും സി സി ടി വി നിരീക്ഷണവും ശക്തമാക്കിയത്. പൊലീസ്, ദേവസ്വം വിജിലന്‍സ് എന്നിവരുടെ 258 ക്യാമറകളാണ് ഈ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്.
ക്ഷേത്ര പരിസരം 24 മണിക്കൂറും പൊലീസിന്റെ 16 ഉം വിജിലന്‍സിന്റെ 32 ഉം ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചാലക്കയം മുതല്‍ പാണ്ടിത്താവളം വരെ പൊലീസ് 60 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. സന്നിധാനത്തെ കണ്ട്രോള് റൂമിന്റെ മേല്‍നോട്ടം പൊലീസ് സ്പെഷ്യല്‍ ഓഫിസര്‍ പി.ബിജോയ്ക്കാണ്. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങലെ ആധാരമാക്കി അപ്പപ്പോള്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും പമ്പ മുതല്‍ സോപാനം വരെയുള്ള തത്സമയ ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാല്‍ തീര്‍ഥാടകരുടെ തിരക്ക് നിയന്ത്രിക്കാന്‍ സഹായകമാണെന്നും പി. ബിജോയ് പറഞ്ഞു. തീര്‍ഥാടകരുടെ ആവശ്യാനുസരണം മെഡിക്കല്‍ ടീം, ആംബുലന്‍സ്, ട്രോളി, അഗ്നി ശമന വിഭാഗം എന്നിവരെ അറിയിക്കാനും സി സി ടി വി ക്യാമറകള്‍ ഉപയോഗപ്പെടുന്നുണ്ട്.
സുരക്ഷയുടെ ഭാഗമായി ദേവസ്വം വിജിലന്‍സ് ആകെ 172 സി.സി.ടി.വി ക്യാമറകളാണ് ശബരിമലയുടെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ളത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 160 ക്യാമറകളും സോപാനത്തില്‍ 32 ക്യാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്.