- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല സോപാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുത്; ഇക്കാര്യം ദേവസ്വം ബോര്‍ഡും ചീഫ് പൊലീസ് കോര്‍ഡിനേറ്ററും ഉറപ്പാക്കണമെന്ന് ഹൈക്കോടതി; ദിലീപിന്റെ സുഖദര്‍ശന വീഡിയോ പരിശോധിച്ച് കോടതി
കൊച്ചി: ശബരിമല സോപാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് ഹൈക്കോടതി. നടന്‍ ദിലീപിന്റെ വിഐപി ദര്‍ശനവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ പരിശോധിക്കവെയാണ് കോടതിയുടെ കര്‍ശന നിര്‍ദേശം. മറ്റു ഭക്തരുടെ ദര്‍ശനത്തിന് തടസം നേരിട്ടുവെന്ന് മനസിലായതായി കോടതി വ്യക്തമാക്കി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകള്‍ക്ക് ഉള്ളതെന്ന് ആരാഞ്ഞ കോടതി എങ്ങനെ ഇത് അനുവദിക്കാനാകുമെന്നും ചോദിച്ചു.
ഭക്തരെ തടഞ്ഞുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അനുവദിക്കാന്‍ ഒരു ഉദ്യോഗസ്ഥനും അനുവാദമില്ല. വിഷയത്തില്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് ദേവസ്വം ബോര്‍ഡിനോട് കോടതി ചോദിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍, രണ്ട് ദേവസ്വം ഗാര്‍ഡുമാര്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി ബോര്‍ഡ് അറിയിച്ചു.
ശബരിമല സോപാനത്ത് ആര്‍ക്കും പ്രത്യേക പരിഗണന നല്‍കരുതെന്ന് നിര്‍ദേശിച്ച കോടതി ഇക്കാര്യം ദേവസ്വം ബോര്‍ഡും ചീഫ് പൊലീസ് കോര്‍ഡിനേറ്ററും ഉറപ്പാക്കണമെന്നും വ്യക്തമാക്കി. വിഷയം നാളെയും ഹൈക്കോടതി പരിഗണിക്കും.