തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്നു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍.

കേസില്‍ പിടിയിലായ പലരും പുറത്തിറങ്ങി. കേസില്‍ മുഖ്യമന്ത്രിക്കു പങ്കുണ്ടോ എന്നുള്ളതാണ് ഇനി അറിയാനുള്ളത്. മുഖ്യമന്ത്രിയെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തയാറാകണം. സംഭവം നടന്നു മാസങ്ങള്‍ കഴിഞ്ഞിട്ടും തൊണ്ടി മുതല്‍ പോലും കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തില്‍ സിബിഐക്ക് അന്വേഷണം കൈമാറാന്‍ കോടതി മുന്‍കൈയെടുക്കണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് അയ്യപ്പ സംഗമം നടത്തിയത്.

അയ്യപ്പസംഗമത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്ക് ഒരു രാത്രി ചെലവഴിക്കാന്‍ കോടികളാണു പൊടിപൊടിച്ചത്. ഇതിനു സിപിഎം അഖിലേന്ത്യ നേതാവായ എം. എ. ബേബി പൊതുസമൂഹത്തോടു മറുപടി പറയണമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.