- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു ദിവസത്തെ ആലസ്യം വിട്ടൊഴിഞ്ഞു; ശബരിമലയില്‍ തിരക്ക് വീണ്ടും വര്‍ധിച്ചു; ഇന്ന് രാത്രി ഏഴു വരെ 80,328 പേര്‍ ദര്‍ശനം നടത്തി
ശബരിമലയില്‍ തിരക്ക് വീണ്ടും വര്‍ധിച്ചു
ശബരിമല: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ദര്‍ശനത്തിന് വലിയ തോതില്‍ ഭക്തജനത്തിരക്ക്. ഇന്ന് 80,328 പേര്‍ മല ചവിട്ടി. പുലര്‍ച്ചെ 12 മുതല്‍ രാത്രി ഏഴു വരെ മാത്രമുള്ള കണക്കാണിത്. മണ്ഡല കാലം 16 ദിവസം പിന്നിടുമ്പോള്‍ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം 13,36,388 ആയി.
ശനിയും ഞായറും തിരക്ക് വളരെ കുറവായിരുന്നു. നടപ്പന്തല്‍ മിക്കവാറും ഒഴിഞ്ഞു കിടന്നു. അതുകൊണ്ട് തന്നെ അവധി ദിവസം എത്തിയവര്‍ക്ക് പ്രയാസമില്ലാതെ ദര്‍ശനം സാധ്യമായി. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് തിരക്ക് വര്‍ധിച്ചത്. വൈകുന്നേരത്തോടെ നടപ്പന്തല്‍ നിറഞ്ഞുകവിഞ്ഞു. അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള തിരക്ക് പ്രതീക്ഷിച്ചതിനാല്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. സുഖദര്‍ശനം ലഭിച്ചതിന്റെ സന്തോഷത്തോടെയാണ് തീര്‍ത്ഥാടകര്‍ സന്നിധാനം വിട്ടിറങ്ങുന്നത്.
Next Story




