- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണ്ഡലപൂജ; 26നും 27നും ശബരിമല ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
26നും 27നും ശബരിമല ദര്‍ശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
ശബരിമല: മണ്ഡലപൂജയോടനുബന്ധിച്ച് ദര്‍ശനത്തിന് വിര്‍ച്വല്‍ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവയില്‍ നിയന്ത്രണം. തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്ത് എത്തുന്ന 26ന് 30000 പേരെയും മണ്ഡലപൂജ നടക്കുന്ന 27ന് 35000 പേരെയുമേ വിര്‍ച്വല്‍ ക്യൂ വഴി അനുവദിക്കുകയുള്ളു. രണ്ടുദിവസങ്ങളിലും സ്പോട്ട് ബുക്കിങ് 2000 ആയി നിജപ്പെടുത്തിയിട്ടുണ്ട്.
തങ്ക അങ്കി ഘോഷയാത്ര എത്തുന്ന ദിവസം സന്നിധാനത്തേക്കുള്ള ഭക്തരുടെ നീക്കത്തിലും ക്രമീകരണം ഏര്‍പ്പെടുത്തും. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാര്‍ത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ചയാണ് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍നിന്ന് പുറപ്പെട്ടത്. ഘോഷയാത്ര 26 ന് രാവിലെ 11ന് നിലയ്ക്കല്‍ ക്ഷേത്രത്തിലും ഉച്ചയ്ക്ക് 1.30ന് പമ്പയിലും ദീപാരാധനയ്ക്കു മുമ്പു സന്നിധാനത്തും എത്തും.
26ന് രാവിലെ 9 മണിക്കുശേഷം നിലയ്ക്കല്‍നിന്നും 10 മണിക്കുശേഷം പമ്പയില്‍ നിന്നും ഭക്തരെ സന്നിധാനത്തേക്കു വിടില്ല. ഘോഷയാത്ര ശരംകുത്തിയിലെത്തിയശേഷമായിരിക്കും ഭക്തരെ പമ്പയില്‍ നിന്നു കടത്തിവിടുന്നത് പുനരാരംഭിക്കുക.




