- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനെട്ടാംപടിയിൽ തീർത്ഥാടകന് പൊലീസ് മർദനം; കാലിന്റെ ലിഗ്മെന്റിന് പരുക്കേറ്റ ഭക്തൻ ചികിൽസയിൽ; അന്വേഷണത്തിന് ഉത്തരവ്; നാളികേരം കൊണ്ട ഏറു കൊണ്ട് മറ്റൊരു ഭക്തനും പരുക്ക്
ശബരിമല: സന്നിധാനത്ത് പതിനെട്ടാംപടിയിൽ തീർത്ഥാടകനെ പൊലീസ് മർദിച്ചുവെന്ന് പരാതി. തമിഴ്‌നാട് തഞ്ചാവൂരിൽ നിന്ന് ദർശനത്തിന് വന്ന ദയാനന്ദ നീലകണ്ഠ(24)നാണ് മർദനമേറ്റത്.
ഇന്ന് ഉച്ചയ്ക്ക് 12 നാണ് സംഭവം. ദയാനന്ദ പതിനെട്ടാം പടി കയറുമ്പോൾ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി. കാലിന് പരുക്കേറ്റെന്ന് ഭക്തൻ പറഞ്ഞതിനെ തുടർന്ന് സന്നിധാനം ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. എക്സ്റേ പരിശോധനയിൽ ഇദ്ദേഹത്തിന്റെ കാലിന്റെ ലിഗമെന്റിന് ക്ഷതമേറ്റുവെന്ന് കണ്ടെത്തി. സന്നിധാനം പൊലീസ് അന്വേഷണം തുടങ്ങി.
പതിനെട്ടാം പടിക്ക് സമീപം നാളികേരം കൊണ്ടുള്ള ഏറു കൊണ്ട് മറ്റൊരു തീർത്ഥാടകന് പരുക്കു പറഞ്ഞി. കൊല്ലം പരവൂർ പുതുക്കുളം കൃഷ്ണ തീർത്ഥത്തിൽ ലിജു(38)വിനാണ് തലയ്ക്ക് പരുക്കേറ്റത്. ഇയാളെ സന്നിധാനം ഗവൺമെന്റാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ പതി നെട്ടാം പടി കയറാനായി ലിജു നാളികേരം ഉടച്ച് തിരിയുമ്പോഴാണ് മറ്റൊരാൾ എറിഞ്ഞ തേങ്ങ തലയിൽ കൊണ്ട് മുറിവേറ്റത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്