- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാമിയേ ശരണമയ്യപ്പാ..; ശബരിമല തീർഥാടകരുടെ എണ്ണത്തിൽ വർദ്ധനവ്; പ്രതിദിനം ദർശനത്തിനെത്തുന്നവരുടെ എണ്ണം 90000 കടന്നു; കണക്കുകൾ പുറത്തുവിട്ടു!
ശബരിമല: ഈ വർഷവും അയ്യപ്പനെ കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ വൻവർദ്ധനവ് എന്ന് റിപ്പോർട്ടുകൾ. ശബരിമല ദർശനത്തിനായി എത്തുന്ന തീർഥാടകരുടെ പ്രതിദിന എണ്ണം ഇതിനോടകം 90000 കടന്നു.
ശനിയാഴ്ച ആറു മണി വരെ ലഭിച്ച കണക്ക് അനുസരിച്ച് 71176 ഭക്തർ ദർശനത്തിനായി എത്തി. വെള്ളിയാഴ്ച 92,562 തീർഥാടകരാണ് ദർശനം നടത്തിയത്. ഇതിൽ 17425 പേർ സ്പോട്ട് ബുക്കിങ്ങിലൂടെയാണ് എത്തിയത്.
തീർഥാടകരുടെ എണ്ണം വർധിച്ചിട്ടും ശരംകുത്തി മുതൽ മാത്രമാണ് തീർഥാടകരുടെ ക്യൂ ഉണ്ടാവുന്നത്. പ്രസാദ വിതരണ കൗണ്ടറുകൾക്ക് മുമ്പിലും കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. അതേസമയം പമ്പയിലെ സ്പോട്ട് ബുക്കിങ് കേന്ദ്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നുണ്ട്.
എട്ട് കൗണ്ടറുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. സ്പോട്ട് ബുക്കിങ്ങിന് എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് കൗണ്ടറുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും ഇതിനോടകം ഉയരുന്നുണ്ട്.