തിരുവനന്തപുരം: സിനിമാ കോണ്‍ക്ലേവ് സംബന്ധിച്ച് നടി പാര്‍വതി തിരുവോത്തിന്റെ ആരോപണം തെറ്റിദ്ധാരണയെ തുടര്‍ന്നെന്ന് മന്ത്രി സജി ചെറിയാന്‍. ഇരകളെയും വേട്ടക്കാരെയും ഒന്നിച്ചിരുത്തിയുള്ള ചര്‍ച്ചയാണോ കോണ്‍ക്ലേവ് എന്ന് പാര്‍വതി ഇന്നലെ ചോദിച്ചിരുന്ന. കോണ്‍ക്ലേവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മാത്രം അല്ല ചര്‍ച്ച ചെയ്യുന്നതെന്നും സിനിമയിലെ നയരൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഹൈക്കോടതി പറഞ്ഞാല്‍ കേസെടുക്കും. കോടതി ആവശ്യപ്പെട്ട് എല്ലാ വിവരങ്ങളും ലഭ്യമാക്കുമെന്നും കോടതിയുടെ തീരുമാനം എന്തായാലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാതി ലഭിക്കാതെയും കേസെടുക്കാനാകുമെന്ന കെ.എന്‍.ബാലഗോപാലിന്റെ പ്രസ്താവനയെ പോസിറ്റീവായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.