- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കല്ലേലി അച്ഛന്‍കോവില്‍ റോഡ് യാത്ര ദുഷ്കരം; ആംബുലന്‍സ് യാത്രയ്ക്കിടെ ആദിവാസി യുവതിയ്ക്ക് പ്രസവം; ആണ്‍കുഞ്ഞിന് ആംബുലന്‍സില്‍ ജന്മം നല്‍കിയത് ആവണിപ്പാറയിലെ സജിത
പത്തനംതിട്ട: ആദിവാസി യുവതി ജീപ്പില്‍ പ്രസവിച്ചു. പത്തനംതിട്ട ആവണിപ്പാറയിലെ സജിതയാണ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കോന്നി താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടയായിരുന്നു പ്രസവം നടന്നത്. തുടര്‍ന്ന് 108 ആംബുലന്‍സില്‍ അമ്മയേയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
കോന്നി താലൂക്ക് ആശുപത്രിയിലേക്ക് വരുന്നതിനിടയായിരുന്നു പ്രസവം നടന്നത്. കോന്നിയില്‍ നിന്ന് 108 ആംബുലന്‍സ് പ്രദേശത്തേക്ക് പുറപ്പെട്ടു. കല്ലേലി അച്ഛന്‍കോവില്‍ റോഡ് യാത്ര ദുഷ്‌കരമെന്ന് പ്രദേശവാസികള്‍ പറയുന്നു. നാളെ ആശുപത്രിയില്‍ അഡ്മിറ്റ് ആവാന്‍ ഇരിക്കുകയായിരുന്നു ഇന്ന് പ്രസവം നടന്നത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ ഇരിക്കുന്നു എന്ന് ശുശ്രൂഷയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തക മാധ്യമങ്ങളോട് പറഞ്ഞു.
ഗിരിജന്‍ കോളനിയിലെ സജിത ആണ്‍കുഞ്ഞിനാണ് ജന്മം നല്‍കിയത്. മണ്ണാറപ്പാറയില്‍ വച്ച് ജീപ്പില്‍ വച്ചാണ് സജിത പ്രസവിച്ചത്. കൊക്കത്തോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ നഴ്‌സ് സജീതയും മകളും ചേര്‍ന്നാണ് പ്രസവശേഷം ശുശ്രൂഷ നല്‍കിയത്. ശുശ്രൂഷയ്ക്ക് അമ്മയോടൊപ്പം വനത്തിലേക്ക് പോയ സജിതയുടെ മകള്‍ എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.