- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മട്ടന്നൂരിൽ 63 കിലോ ചന്ദനവുമായി രണ്ടു പേർ പിടിയിൽ; പ്രതികൾക്ക് അയൽ ജില്ലകളിലെ ചന്ദന മാഫിയയുമായി ബന്ധമുണ്ടെന്ന് സംശയം
മട്ടന്നൂർ:മട്ടന്നൂരിൽ ചന്ദന കടത്തുകാർ പിടിയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് കാസർകോട് റേഞ്ച് ഓഫീസർ വി .രതീശന്റെ നേതൃത്വത്തിൽ മട്ടന്നൂർ പഴശ്ശി കനാലിന് സമീപത്ത് വാഹന പരിശോധന നടത്തവെ വാഹനത്തിൽ കടത്തുകയായിരുന്ന 63 കിലോ ചന്ദനവും ചന്ദനം മുറിക്കാൻ ഉപയോഗിച്ച ആയുധങ്ങളും വാഹനവും സഹിതം രണ്ടുപേർ പിടിയിലായി മട്ടന്നൂർ ശിവപുരം സ്വദേശികളായ കെ. ഷൈജു. എം ലിജിൻ . എന്നിവരാണ് പിടിയിലായത് വാഹനത്തിൽ ഉണ്ടായിരുന്ന ശ്രീജിത്ത് .
ഷിജു. സുധീഷ് .എന്നിവർ ഓടിരക്ഷപ്പെട്ടു ജില്ലയിലും ജില്ലക്ക് പുറത്തും സർക്കാർ സ്വകാര്യ ഭൂമികളിൽനിന്ന് ചന്ദനം മുറിച്ചു കടത്താറു ണ്ടെന്ന് പ്രതികൾ സമ്മതിച്ചിട്ടുണ്ട് പ്രതികൾക്ക് അയൽ ജില്ലകളിലെ ചന്ദന മാഫിയയുമായി ബന്ധമുള്ളതായി സംശയിക്കുന്നു .വനം വകുപ്പ് റേഞ്ച് ഓഫീസർ വി രതീശൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ. ചന്ദ്രൻ . പി ഷൈജു. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ലിയാൻഡർ എഡൈ്വഡ് . കെ വി സുബിൻ .കെ ശിവ ശങ്കർ , സീനർ ഗ്രേഡ് ഫോറസ്റ്റ് ഡ്രൈവർ ടി പ്രജീഷ്. എന്നിവരും ചന്ദനക്കടത്ത് സംഘത്തെ പിടികൂടിയ വനം വകുപ്പ് സംഘത്തിലുണ്ടായിരുന്നു.