- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'പാല്‍ സൊസൈറ്റി തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കൃഷ്ണകുമാറും ഭാര്യയും സ്ഥാനാര്‍ഥി'; കെ.സുരേന്ദ്രനെ അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂവെന്നും സന്ദീപ് വാര്യർ
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. പാലക്കാട്ടെ ജനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ തന്ന സ്നേഹത്തിന് നന്ദിയെന്നും സന്ദീപ് വാര്യർ. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ബിജെപിയുടെ അടിവേര് യുഡിഎഫ് ഇളക്കിയിരിക്കുകയാണ് എന്നും സന്ദീപ് വാര്യർ കൂട്ടിച്ചേർത്തു.
കെ.സുരേന്ദ്രനേയും സംഘാംഗങ്ങളേയും അടിച്ച് പുറത്താക്കി ചാണകവെള്ളം തളിച്ചാലെ കേരളത്തിലെ ബി.ജെ.പി രക്ഷപ്പെടൂവെന്ന് സന്ദീപ് രൂക്ഷഭാഷയിൽ വിമർശിച്ചു. ഈ പരാജയത്തിന്റെ ഉത്തരവാദിത്വം കെ സുരേന്ദ്രനാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിനെയും സന്ദീപ് വാര്യ കടന്നാക്രമിച്ചു. പാല്‍ സൊസൈറ്റിയിലെ തിരഞ്ഞെടുപ്പ് മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ കൃഷ്ണകുമാറും അദ്ദേഹത്തിന്റെ ഭാര്യയുമാണ് സ്ഥാനാര്‍ഥി. പാലക്കാട്ടെ ബി.ജെ.പിയെ ഈ രണ്ടുപേര്‍ക്കും എഴുതിക്കൊടുത്തതിന്റെ ഫലമാണ് ഇപ്പോള്‍ കാണുന്നതെന്നും സന്ദീപ് പറഞ്ഞു.