വിഴിഞ്ഞം / ബാലരാമപുരം: സാമൂഹിക പ്രവര്‍ത്തന രംഗത്ത് നൂതന പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധേയമായ, ജനകീയ സന്നദ്ധസംഘടനയായ ശാന്തിഗ്രാം 37-ാം വയസിലേയ്ക്ക്. മരുതൂര്‍ക്കോണം പട്ടം താണുപിള്ള മെമ്മോറിയല്‍ (PTM) എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ്, പുളിങ്കുടി സാംരഗി സാംസ്‌ക്കാരിക കേന്ദ്രം എന്നിവയുടെ സഹകരണത്തോടെയാണ് ഇക്കൊല്ലത്തെ വാര്‍ഷികാഘോഷ പരിപാടികള്‍ നടത്തുന്നത്.

ശാന്തിഗ്രാം സ്ഥാപക ദിനമായ ആഗസ്റ്റ് 15 ന് പകല്‍ 10 മുതല്‍ മരുതൂര്‍ക്കോണം PTM വിദ്യാഗ്രാമത്തില്‍ വച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് സ്വാതന്ത്യ സമര - ദേശഭക്തി ഗാനങ്ങളുടെ ആലാപന മത്സരം ഉണ്ടാകും.

ഉച്ചയ്ക്ക് 2 മണിക്ക് നടക്കുന്ന പൊതുസമ്മേളനം സുപ്രീം കോടതിയിലെ സീനിയര്‍ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണ്‍ ഉദ്ഘാടനം ചെയ്യും. ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ഡോ. ജേക്കബ് വടക്കഞ്ചേരി ഭക്ഷ്യ - ആരോഗ്യ സ്വരാജ് എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം.വി മന്മഥന്‍ അദ്ധ്യക്ഷത വഹിക്കും.

ശാന്തിഗ്രാം ചെയര്‍പേഴ്‌സന്‍ ബി. എസ്. ത്യാഗരാജ ബാബു, സാംരഗി സാംസ്‌കാരിക കേന്ദ്രം ഡയറക്ടര്‍ എ.കെ. ഹരികുമാര്‍, പി ടി.എം. കോളേജ് & ഐ.ടി.ഇ. പ്രിന്‍സിപ്പല്‍ ഡോ. അനു കൃഷ്ണന്‍ എന്നിവര്‍ സംസാരിക്കും. ദേശഭക്തി ഗാനാലാപന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

കൂടുതല്‍ അറിയാന്‍: 9072302707, 81569 80450

സ്‌നേഹാദരങ്ങളോടെ,

എല്‍. പങ്കജാക്ഷന്‍
ഡയറക്ടര്‍, ശാന്തിഗ്രാം
Mob. 9072302707
www.santhigram.org