കൊല്ലം: നിലമേൽ വേക്കലിൽ വിദ്യാജ്യോതി സ്കൂളിന്റെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ അടക്കം 24 പേർക്ക് പരിക്ക്. കിളിമാനൂർ പാപ്പാലയിലുള്ള വിദ്യാജ്യോതി സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ബസ്സിൽ ആകെ 22 വിദ്യാർത്ഥികളും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്.

തട്ടത്തുമല-വട്ടപ്പാറ റോഡിൽ വെച്ചാണ് അപകടം സംഭവിച്ചത്. പരിക്കേറ്റ വിദ്യാർത്ഥികളിൽ ഭൂരിഭാഗം പേരെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറെയും ഒരു വിദ്യാർത്ഥിയെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേർ നിലമേൽ ബംഗ്ലാംകുന്ന് ആശുപത്രിയിലും ചികിത്സയിലാണ്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.

സ്ഥലവാസികളുടെയും ദൃക്സാക്ഷികളുടെയും മൊഴികൾ അനുസരിച്ച്, റോഡിലെ കയറ്റത്തിൽ വെച്ച് ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.