കൊച്ചി: സ്വകാര്യബസ്സില്‍ പെണ്‍കുട്ടിക്കു നേരെ അധ്യാപകന്റെ ലൈംഗിക അതിക്രമം. അമ്പലമേട് സ്വദേശി കമല്‍ സൗത്ത് പൊലീസിന്റെ പിടിയിലായി. ഫോര്‍ട്ട്‌കൊച്ചി-ആലുവ ബസ്സിലാണ് പത്തൊന്‍പതുകാരിക്ക് നേരെ അതിക്രമമുണ്ടായത്.

ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. സീറ്റില്‍ ഇരുന്നിരുന്ന പെണ്‍കുട്ടിയോട് ഇയാള്‍ മോശമായി പെരുമാറുകയായിരുന്നു. പെണ്‍കുട്ടി ബഹളംവച്ചതോടെ ബസ് ജീവനക്കാരും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ പരാതിയില്‍ സൗത്ത് പൊലീസാണ് കേസെടുത്തത്.

കടയിരിപ്പ് ഹൈസ്‌കൂളിലെ അധ്യാപകനാണ് ഇയാള്‍. ഇതിനു മുന്‍പും ഇയാളില്‍ നിന്ന് ഇത്തരം പെരുമാറ്റമുണ്ടായിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.