കോഴിക്കോട്: സ്‌കൂള്‍ വാന്‍ മറിഞ്ഞ് അപകടം. കോഴിക്കോട് ഓമശ്ശേരിക്ക് സമീപം പുത്തൂരിലാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടമുണ്ടായത്. സംഭവത്തിൽ ഒന്‍പത് വിദ്യാര്‍ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല.

പരിക്കേറ്റവരെ ഓമശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാനിപുരം എ.യു.പി. സ്‌കൂള്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്ന സമയത്തായിരുന്നു അപകടം.