- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈറനിട്ട് ചീറിപാഞ്ഞ് രോഗിയുമായി ആംബുലൻസ്; വഴിമുടക്കി ഫ്രീക്കൻ; സൈഡ് നൽകാതെ 22കിലോമീറ്ററോളം അഭ്യാസം കാണിച്ച് സ്കൂട്ടര്‍ യാത്രക്കാരന്; ആശുപത്രിയിലെത്താന്‍ വൈകിയതായി പരാതി
വയനാട്: രോഗിയുമായി പോയ ആംബുലൻസിനെ വഴിതടഞ്ഞ് ഫ്രീക്കൻ. ഒടുവിൽ ആശുപത്രിയിലെത്താൻ ഒരു മണിക്കൂർ വൈകിയതായി പരാതി. സ്കൂട്ടർ യാത്രക്കാരൻ ആംബുലൻസിന്‍റെ വഴിമുടക്കിയതായി പരാതി. വയനാട്ടിൽ നിന്നും രോഗിയുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസാണ് പ്രതിസന്ധി നേരിട്ടത്. ഏകദേശം 22 കിലോമീറ്റർ ദൂരം ആംബുലൻസിനെ മറികടക്കാൻ അനുവദിക്കാതെ മുന്നിലോടി. അടിവാരം മുതൽ കാരന്തൂർ വരെയാണ് തടസം ഉണ്ടാക്കിയത്. ഒരു മണിക്കൂർ ഇക്കാരണം മൂലം വൈകിയെന്ന് ആംബുലൻസ് ഡ്രൈവർ ഉനൈസ് വ്യക്തമാക്കി.
രോഗിയുമായി പോയ ആംബുലന്‍സിന് മുന്നില്‍ റിക്കവറി വാനുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ ലൈസന്‍സ്മോട്ടോര്‍ വാഹനവകുപ്പ് അടുത്തിടെ റദ്ദാക്കിയിരുന്നു. കൊച്ചി നഗര മധ്യത്തിലായിരുന്നു യുവാവിന്‍റെ വഴിമുടക്കി യാത്ര ചെയ്തത്. ലൈസന്‍സ് റദ്ദാക്കിയതിനു പുറമേ യുവാവില്‍ നിന്ന് പിഴയും ഈടാക്കി.വൈറ്റിലയില്‍ നിന്ന് കളമശേരി മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി പോകുന്ന ആംബുലന്‍സിന് മുന്നിലായിരുന്നു അഭ്യാസം.
ആംബുലന്‍സ് സൈറണ്‍ മുഴക്കിയിട്ടും ഹോണടിച്ചിട്ടും റിക്കവറി വാന്‍ സൈഡ് കൊടുത്തില്ല. വൈറ്റില മുതല്‍ പാലാരിവട്ടം വരെ യുവാവ് അഭ്യാസം തുടരുകയായിരുന്നു. സംഭവത്തിൽ ദൃശ്യങ്ങൾ അടക്കം മോട്ടോര്‍ വാഹനവകുപ്പിന് പരാതി കിട്ടിയതോടെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജെര്‍സന്‍ വാഹനമോടിച്ച കോട്ടയം പനച്ചിക്കാട് സ്വദേശി ബിആര്‍ ആനന്ദിന്‍റെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയത്. വാഹനം പിടിച്ചെടുത്തു. 6250 രൂപ പിഴയുമൊടുക്കി. മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍ പങ്കെടുക്കാനും ആനന്ദിന് നിര്‍ദേശം നൽകുകയും ചെയ്തിട്ടുണ്ട്.