- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രെയിൻ സ്കൂട്ടറിൽ തട്ടി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; മരിച്ചത് അരുവാപ്പുലത്തുകാരി രാജി
പത്തനംതിട്ട: കോന്നി അരുവാപ്പുലത്ത് ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് യുവതി മരിച്ച സംഭവത്തിൽ ഞെട്ടലോടെ നാട്ടുകാർ. അരുവാപ്പുലം തോപ്പിൽ മിച്ചഭൂമിയിൽ താമസിക്കുന്ന രാജി (36) ആണ് അപകടത്തിൽ മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്.
എതിർദിശയിൽ നിന്നെത്തിയ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ രാജിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.
Next Story




